KeralaNEWS

പിണറായിയുടെ പേര്‌ ചരിത്രത്തിൽ എക്കാലവും നിലനിൽക്കുമെന്ന് സ്വാമി സച്ചിദാനന്ദ

കേരളത്തിൽ നിരവധി മുഖ്യമന്ത്രിമാർക്ക്‌ നിവേദനം നൽകിയിട്ടും നടക്കാത്ത കാര്യങ്ങളാണ്‌ പിണറായി വിജയന്റെ കാലത്ത്‌ ഫലവത്തായതെന്ന്‌ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ.ഏതെങ്കിലുമൊരു സർവകലാശാലയ്‌ക്ക്‌ ശ്രീനാരായണ ഗുരുവിന്റെ പേരിടണമെന്ന്‌ പല മുഖ്യമന്ത്രിമാരോട്‌ പറഞ്ഞിരുന്നെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്നും എന്നാൽ, പിണറായി ഏതെങ്കിലും സർവകലാശാലയ്‌ക്ക്‌ പേരിടുകയല്ല, ഗുരുവിന്റെ പേരിൽ സർവകലാശാലതന്നെ സ്ഥാപിച്ചുവെന്നും സ്വാമി  സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ സ്ഥാപകൻ എന്നനിലയിൽ പിണറായിയുടെ പേര്‌ ചരിത്രത്തിൽ എക്കാലവും നിലനിൽക്കുമെന്നും 89–-ാമത്‌ ശിവഗിരി തീർഥാടനത്തിന്റെ ഉദ്‌ഘാടന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത്‌ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കാനും മുൻകൈയെടുത്തു. ഗുരുവിനെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിൽ മഹത്തായ സംഭാവനയാണിത്‌. പ്രതിമ സ്ഥാപിക്കുന്ന വേളയിൽ വിവാദങ്ങൾ വന്നതിൽ ശിവഗിരിയിലെ സന്യാസി സമൂഹം ഖേദിക്കുന്നു. ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങളിൽ അയിത്തജാതിക്കാരൻ ശാന്തിക്കാരനാകുക എന്നത്‌ ബാലികേറാമലയായിരുന്നു. എന്നാൽ, ഇന്നത്തെ മുഖ്യമന്ത്രി ഒറ്റ തീരുമാനംകൊണ്ട്‌ അത്‌ നടപ്പാക്കി. അരുവിപ്പുറം പ്രതിഷ്‌ഠയ്‌ക്കുശേഷം കേരളംകണ്ട മഹത്തായ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: