മലയാറ്റൂരില്‍ വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണവും 41,000 രൂപയും കവര്‍ന്നു

എറണാകുളം: മലയാറ്റൂര്‍ കളംപാട്ട്പുരത്ത് വീട് കുത്തിതുറന്ന് 25 പവന്‍ സ്വര്‍ണ്ണവും 41,000 രൂപയും കവര്‍ന്നു. കൊച്ചിന്‍ റിഫൈനറിയില്‍ വാഹനങ്ങളുടെ കോണ്‍ട്രാക്റ്റ് എടുക്കുന്ന വ്യവസായി ഔസപ്പ് തോമസ് എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കും മൂന്നുമണിക്കുമിടെയാണ് കവര്‍ച്ച നടന്നതെന്നാണ് പൊലീസ് നിഗമനം. അലമാര തുറന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബെഡ്‌റൂമില്‍ നിന്ന് താക്കോലെടുത്ത് അലമാര തുറന്നായിരുന്നു മോഷണം.

സംഭവം നടക്കുമ്പോള്‍ വീട്ടുകാരെല്ലാം വീട്ടിലുണ്ടായിരുന്നു. ഔസേപ്പിന്റെ വീടിന് സമീപത്തുള്ള രണ്ട് വീടുകളിലും ചെറിയ തോതില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഔസേപ്പിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version