യുവതി പ്രണയത്തില്‍ നിന്ന് പിന്മാറി, വീട്ടില്‍ കയറി യുവതിയെ കുത്തിയ ശേഷം കാമുകന്‍ ജീവനൊടുക്കി

നാട്ടുകാരിയായ ഒരു യുവതിയുമായി രാഘവേന്ദ്ര പ്രണയത്തിലായിരുന്നു. കമിതാക്കള്‍ തമ്മില്‍ ഇതിനിടെ വഴക്കുകൂടി. അങ്ങനെ യുവതി പ്രണയത്തില്‍ നിന്ന് പിന്മാറി. ഇതോടെ കടുത്ത മാനസികവിഷമത്തിലായ രാഘവേന്ദ്ര യുവതിയുടെ വീട്ടിലെത്തി പ്രണയം തുടരണമെന്ന് പറഞ്ഞെങ്കിലും യുവതി വിസമ്മതിച്ചു

മംഗളൂരു: കുന്താപുരത്ത് പ്രണയത്തില്‍ നിന്ന്പിന്‍മാറിയ യുവതിയെ വീട്ടില്‍ കയറി കുത്തിയ ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു. കുന്താപുരം താലൂക്കിലെ ഹെസ്‌കുത്തൂരിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ രാഘവേന്ദ്ര കുലാല്‍ (35) ആണ് ആത്മഹത്യ ചെയ്തത്.
പ്രദേശത്തെ ഒരു യുവതിയുമായി രാഘവേന്ദ്ര പ്രണയത്തിലായിരുന്നു. ഇതിനിടെ കമിതാക്കള്‍ തമ്മില്‍ വഴക്കുകൂടുകയും യുവതി പ്രണയത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. ഇതോടെ കടുത്ത മാനസികവിഷമത്തിലായ രാഘവേന്ദ്ര യുവതിയുടെ വീട്ടിലെത്തുകയും പ്രണയം തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വിസമ്മതിച്ചതോടെ രാഘവേന്ദ്ര യുവതിയെ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ച ശേഷം വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ കുന്താപുരം റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version