KeralaNEWS

ട്വന്റി 20യിലെ അംഗങ്ങളും കിറ്റെക്സിലെ തൊഴിലാളികൾ തന്നെ

അന്യസംസ്ഥാന തൊഴിലാളികളിൽ പലരും ട്വന്റി 20 യിലും അംഗങ്ങൾ ; താമസ സൗകര്യമൊരുക്കി വോട്ടർ പട്ടികയിലും പേര് ചേർത്തു ; ക്രിമിനൽ കേസിൽ പെട്ട് നാടുവിട്ട പലരും ഇവിടെ തൊഴിലാളികളും പാർട്ടി അംഗങ്ങളും
 
ആറായിരത്തിലേറെ തൊഴിലാളികളാണ് ഇതര സംസ്ഥാനത്തുനിന്നും കിറ്റക്‌സിലുള്ളത്. ഇവരെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത് കമ്ബനിയുടെ ചിലവിലാണ്.നാട്ടുകാരുമായി പോലും ഈ തൊഴിലാളികൾ സംഘർഷത്തിലേർപ്പെട്ടിരുന്നു. മുമ്ബ് പലവട്ടം ഈ തൊഴിലാളികൾക്ക് എതിരെ നാട്ടുകാർ പരാതി പറഞ്ഞിരുന്നെങ്കിലും എല്ലാം കമ്ബനിയുടെ സ്വാധീനത്താൽ അട്ടിമറിക്കപ്പെടുകയായിരുന്നു.കമ്ബനി ഇവിടെ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങളോ, ഇവരുടെ ക്രിമനൽ പശ്ചാത്തലമോ പോലീസിൽ അറിയിച്ചിരുന്നില്ല. പല ക്രിമിനൽ കേസിൽ പെട്ട് നാടുവിട്ട പലരും ഇവിടെ തൊഴിലാളികളായി എത്തുന്ന പതിവുണ്ട്.ഇവരിൽ പലരെയും വോട്ടർപട്ടികയിൽ പേരു ചേർത്ത് കിറ്റക്‌സിന്റെ ട്വന്റി 20 പാർട്ടിയുടെ സജീവ പ്രവർത്തകരും ആക്കിയിട്ടുണ്ട്. പാർട്ടി വളർത്താനും തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാനുമൊക്കെ ഇതര സംസ്ഥാനക്കാരെയും കിറ്റക്‌സ് കമ്ബനി ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.

Back to top button
error: