NEWSPravasi

കെ വി അബ്ദുൾ ഖാദർ എക്സ് എംഎൽഎ , ജനറൽ സെക്രട്ടറി കേരള പ്രവാസി സംഘം. സംസ്ഥാന കമ്മിറ്റി

 

സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ
ആർടിപിസിആർ ടെസ്റ്റിന്റെ പേരിൽ പ്രവാസികളെ കൊള്ളയടിക്കുകയാണെന്നു കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ
എക്സ് എംഎൽഎ.
കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സ്വകാര്യ കമ്പനിയാണ്
പ്രവാസികളെ കൊള്ളയടിക്കുന്നത്.
ഗൾഫിലെ ജീവകാരുണ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമത്തിലൂടെ നടത്തിയ പ്രതികരണം വ്യാപകമായ ചർച്ചയ്ക്കാണ് ഇടനൽകിയിട്ടുള്ളത്.
അഷറഫ് താമരശ്ശേരി പറയുന്നത് കഴിഞ്ഞ ദിവസം രാത്രിയിൽ അദ്ദേഹത്തിന് തിരുവനന്തപുരം വിമാനതാവളത്തിൽ നിന്ന്
ഷാർജയിലേക്ക് എയർ അറേബ്യയുടെ വിമാനത്തിൽ യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു.
2490 രൂപ അടച്ച്
ആർടിപിസിആർ ടെസ്റ്റ് ചെയ്തപ്പോൾ ഫലം പോസിറ്റീവ്.
യാത്ര ചെയ്യാൻ നിയമപരമായി അനുവദിക്കാനാകില്ലെന്ന്
ഉദ്യോഗസ്ഥർ അറിയിച്ചു.
പിറ്റെ ദിവസം യുഎഇയിൽ എത്തേണ്ടത് അനിവാര്യമായിരുന്നു.
രണ്ട് മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിന് ചില ഇടപെടലുകൾ അവിടെ ചെന്നിട്ട് നടത്തേണ്ടതുണ്ടായിരുന്നു.
ഉദ്യോഗസ്ഥരോട് യാചിച്ചെങ്കിലും ഫലമുണ്ടായില്ല.
താൻ പിന്നീട് ടാക്സി പിടിച്ച് നെടുമ്പാശ്ശേരിയിൽ എത്തുകയായിരുന്നു.
അവിടെ എത്തി പണമടച്ച് വീണ്ടും ഇതെ ടെസ്റ്റ് നടത്തിയപ്പോൾ ഫലം നെഗറ്റീവായിരുന്നു.
രാവിലെ 10.10ന് ഷാർജയിലേക്ക് പോവുകയും ചെയ്തു.
ഇതിനിടയിൽ ഉണ്ടായ കഷ്ടപ്പാടുകൾ അദ്ദേഹം വിവരിക്കുന്നുമുണ്ട്.

പ്രവാസികൾക്കിടയിൽ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്.
വർഷങ്ങളായി സാമൂഹ്യ സേവനം നടത്തുന്ന പ്രമുഖ പ്രവാസി ജീവകാരുണ്യ പ്രവർത്തകന് ഇത്തരമൊരു അനുഭവം
വിമാനത്താവളത്തിൽ ഉണ്ടാകാൻ പാടില്ലായിരുന്നു.
എന്തു കൊണ്ടാണ് ഇങ്ങിനെ ഒരു സ്വകാര്യ കമ്പനിക്ക് തന്നിഷ്ടം പോലെ കൊള്ളയടിക്കുവാൻ അവസരമുണ്ടാകുന്നത്.
അശാസ്ത്രീയമായ പരിശോധനയാണോ ഈ സ്വകാര്യ ഏജൻസി നടത്തുന്നത്.ഈ ചോദ്യങ്ങൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഉത്തരം നൽകേണ്ടത്.
ലാഭ കൊതിയന്മാരായ ഒരു കൂട്ടമാളുകൾക്ക് ടെസ്റ്റ് നടത്തുവാനുള്ള അവകാശം പതിച്ചു നൽകിയത് കേന്ദ്ര സർക്കാരാണ്.
പ്രശ്നങ്ങൾക്കെല്ലാം കാരണം ഇതാണ്.

സംസ്ഥാന സർക്കാർ വിമാന താവളങ്ങളിലെ
ഈ പരിശോധനകൾ സൗജന്യ നിരക്കിൽ നടത്തുന്നതിന് പ്രവാസി സഹകരണ സംഘത്തെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിരുന്നു.
മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഇത്
വ്യക്തമാക്കിയതുമാണ്.
എന്നാൽ സുരക്ഷാ കാരണം പറഞ്ഞ് എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ സംസ്ഥാന സർക്കാർ തീരുമാനം അംഗീകരിച്ചില്ല..
പിന്നീട് സ്വകാര്യ ഏജൻസികളെ അവർ ചുമതലപ്പെടുത്തുകയും ചെയ്തു.
പ്രവാസി ദ്രോഹ നിലപാടു തുടരുന്ന കേന്ദ്ര സർക്കാരിനെതിരെ
കക്ഷി രാഷ്ട്രീയത്തിനെതിരെ മലയാളികളുടെ പ്രതിഷേധം ഉയർന്നു വരണമെന്ന് അബ്‌ദുൾഖാദർ പറഞ്ഞു

Back to top button
error: