KeralaLead NewsNEWS

പോണേക്കര ഇരട്ടക്കൊലപാതകം; 17 വര്‍ഷങ്ങള്‍ക്കു ശേഷം റിപ്പര്‍ ജയാനന്ദന്‍ അറസ്റ്റില്‍

കൊച്ചി: പോണേക്കര ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി റിപ്പര്‍ ജയാനന്ദന്‍ അറസ്റ്റില്‍. 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. 2004 മേയ് 30നാണ് പോണേക്കര റോഡില്‍ ചേന്നംകുളങ്ങര ക്ഷേത്രത്തിനു സമീപം കോശേരി ലെയിനില്‍ ‘സമ്പൂര്‍ണ’യില്‍ റിട്ട. പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫിസര്‍ വി. നാണിക്കുട്ടി അമ്മാള്‍ (73), സഹോദരിയുടെ മകന്‍ ടി.വി. നാരായണ അയ്യര്‍ (രാജന്‍-60) എന്നിവരെയാണ് കൊലപ്പെടുത്തിയത്.

നിലവില്‍ പുത്തന്‍വേലിക്കരയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്ത് ലഭിച്ച് ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് ഈ അറസ്റ്റ്. സഹതടവുകാരുമായി വിവരങ്ങള്‍ പങ്കുവച്ചതാണ് കേസിന് വഴിത്തിരിവായത്. നിലവില്‍ ഇയാള്‍ക്കെതിരെ 8 കേസ് ഉണ്ട്. 2 പ്രാവശ്യം ജയില്‍ ചാടിയിരുന്നു.

Back to top button
error: