2 ദിവസത്തെ സന്ദര്‍ശനം; രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്, ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. കൊച്ചിയില്‍ നിന്ന് രാവിലെ 11.05 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി 11.30 ന് പൂജപ്പുരയിലെ പി എന്‍ പണിക്കരുടെ വെങ്കല പ്രതിമ അനാവരണം ചെയ്യും. തുടര്‍ന്ന് അദ്ദേഹം പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, പ്രൊഫ. പി ജെ കുര്യന്‍, പന്ന്യന്‍ രവീന്ദ്രന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനും സിഇഒയുമായ എന്‍ ബാലഗോപാല്‍ എന്നിവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

വൈകിട്ട് രാഷ്ട്രപതി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് രാജ്ഭവനില്‍ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 10.20 ന് ഡല്‍ഹിയിലേക്ക് മടങ്ങും. രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version