KeralaNEWS

എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയുടെ മരണം; കൊലപാതകം എന്ന് സഹോദരൻ

ലപ്പുഴ:പുറക്കാട് എസ്എന്‍ഡിപി ശാഖാ സെക്രട്ടറി രാജുവിന്റെ മരണം കൊലപാതകമെന്ന് സഹോദരൻ. മൃതദേഹത്തിനൊപ്പം കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്നും രാജുവിന്റെ സഹോദരൻ രാജീവൻ ആരോപിച്ചു

മുന്‍ ഭരണ സമിതി അംഗങ്ങള്‍ രാജുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും  അഴിമതി നടത്താന്‍ രാജുവിനെ പ്രേരിപ്പിച്ചുവെന്നും വഴങ്ങാത്തതിൽ അവർക്ക് വിരോധം ഉണ്ടായിരുന്നതായും സഹോദരന്‍ പറയുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സഹോദരന്‍ രാജീവന്‍ ആവശ്യപ്പെടുന്നു.

 

വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ആലപ്പുഴയില്‍ എസ്എന്‍ഡിപി യോഗം ശാഖാ സെക്രട്ടറി രാജുവിനെ യൂണിയന്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: