ഫുട്‌ബോള്‍ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: ഫുട്‌ബോള്‍ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. ചാന്നാനിക്കാട് കണ്ണംകുളം കവലയ്ക്കു സമീപം ഇടയാടിപ്പറമ്പില്‍ പ്രസാദിന്റെ മകന്‍ അരവിന്ദ് (19) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. നാട്ടകം ഗവ.കോളജ് മൈതാനത്ത് ഫുട്‌ബോള്‍ പ്രാക്ടീസ് നടത്തുന്നതിനുള്ള വാം അപ്പ് നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം മൂലം അരവിന്ദ് കുഴഞ്ഞ് വീഴുകയായിരുന്നു. അധ്യാപകരും,സുഹൃത്തുക്കളും ചേര്‍ന്ന് ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാട്ടകം കോളജിലെ രണ്ടാംവര്‍ഷ ബിഎസ്സി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി വിദ്യാര്‍ഥിയാണ് അരവിന്ദ്. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്. അമ്മ:ശ്രീരഞ്ജിനി. സഹോദരി: പാര്‍വതി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version