NEWS

ഇഞ്ചിയെ നെഞ്ചിലേറ്റിയ എഞ്ചിനീയർ, ശമ്പളം 50ലക്ഷം ഉപേക്ഷിച്ച് കൃഷി ചെയ്യാനിറങ്ങിയ വയനാട്ടുകാരൻ എബി കുര്യാക്കോസ്

ഇഞ്ചി പുറംതൊലി കളഞ്ഞ്, വൃത്തിയാക്കി പാചകത്തിനുള്ള പേസ്റ്റ് നിർമ്മാണമാണ് എബിയുടെ ‘അഗോർസ കമ്പനി’യിൽ നടക്കുന്നത്. സുഗന്ധ വ്യജ്ഞനങ്ങൾ ഭക്ഷണ ശീലമാക്കിയ സ്വദേശികളും വിദേശികളുമായ എണ്ണമറ്റ ഉപഭോക്താക്കൾ എബിക്ക് ആത്മവിശ്വാസം പകരുന്നു

ല്പറ്റ: ബത്തേരി മൂലൻകാവ് സ്വദേശി എബി കുര്യാക്കോസ് യു.എ.ഇയിൽ 50ലക്ഷം രൂപ വരുമാനമുള്ള എഞ്ചിനീയർ ആയിരുന്നു.
പക്ഷേ ഒരു സുപ്രഭാതത്തിൽ, മികച്ച ആ വരുമാനവും ആകർഷകമായ ജോലിയും എബി ഉപേക്ഷിച്ചു. കേട്ടവരൊക്കെ അത്ഭുതപ്പെട്ടു. ചിലർ കുറ്റപ്പെടുത്തി. പക്ഷേ ആ യുവാവ്കുലുങ്ങിയില്ല.
ഇഞ്ചി കൃഷിയിൽ നഷ്ടം നേരിടുന്ന വയനാടൻ ജനതക്ക് ആശ്വാസം പകരുന്ന ആശയവുമായി എത്തിയിരിക്കുകയാണ് എബി. പാചകത്തിനുള്ള ഇഞ്ചിപേസ്റ്റ് നിർമാണത്തിലൂടെ ശ്രദ്ധേയനാവുന്നു ഈ യുവാവ്. അതിന് മുന്നോടിയായി മീനങ്ങാടി, കൃഷ്ണഗിരിയിൽ ‘അഗോർസ ഗോർമറ്റ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ഒരു കൂക്കിംഗ് പേസ്റ്റ് നിർമാണ കമ്പനിയും തുടങ്ങി. എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച എബി ഈ കമ്പനിയുമായി ഇപ്പോൾ സധൈര്യം മുന്നോട്ട് പോകുന്നു. വയനാടൻ കർഷകരിൽ നിന്നും ഇഞ്ചി വാങ്ങി അതിന്റെ പുറം തൊലി കളഞ്ഞ്, വൃത്തിയാക്കി പാചകത്തിനുള്ള പേസ്റ്റ് നിർമ്മാണമാണ് ഈ കമ്പനിയിൽ നടക്കുന്നത്.
കർഷകരിൽ നിന്നും സംഭരിക്കുന്ന ഇഞ്ചി ഗുണമേന്മ കുറയാതെ അരച്ച്, ആകർഷകമായ പാക്കറ്റിലാക്കിയാണ് വില്പന നടത്തുന്നത്. സുഗന്ധ വ്യജ്ഞനങ്ങൾ ഭക്ഷണ ശീലമാക്കിയ സ്വദേശികളും വിദേശികളുമാണ് എബിയുടെ ഉപഭോക്താക്കൾ.
പ്രത്യേകിച്ചും കേരളം, തമിഴ്നാട്, കർണാടക, മെട്രോ പോളിറ്റൻ സിറ്റികളായ മുബൈ, ഡൽഹി കൂടാതെ മറ്റ് 8 സ്റ്റേറ്റ്കളിലും ഈ ഉത്പന്നങ്ങൾ വില്പന നടത്തുന്നു. കൂടാതെ അന്താരാഷ്ട്ര വിപണിയിലും ‘അഗോർസ ജിഞ്ചർ ഗാർലി’ക്കും ‘തക്കാളി പേസ്റ്റ്’കളും എത്തിക്കുന്നുണ്ട് ഈ കമ്പനി. ഇതിലൂടെ ലഭിക്കുന്ന അധിക വരുമാനം കർഷകർക്ക് നൽകാനും എബി മടിക്കുന്നില്ല. തുടക്കത്തിൽ തന്നെ മികച്ച സംരംഭത്തിനുള്ള പുരസ്‌കാരം ‘അഗോർസ കമ്പനി’ക്കും, മികച്ച സംരംഭകനുളളത് എബിക്കും ലഭിച്ചു. എബിയുടെ പുതിയ കാഴ്ചപാടിലൂടെ ആവിർഭവിച്ച ‘അഗോർസ കമ്പനി’യുടെ ഉത്പന്നങ്ങൾ കേരള കർഷകർക്ക് പ്രതീക്ഷകൾക്ക് ഉണർവ് നൽകുന്നു. ആധുനീക യന്ത്രങ്ങൾ ഉപയോഗിച്ച് സംസ്കരിച്ചെടുക്കുന്ന ഇഞ്ചി, ഉയർന്ന ഗുണമേന്മയിൽ ഗുണവും, മണവും കുറയാതെ ആകർഷണീയ പാക്കറ്റിൽ വിപണിയിൽ എത്തിക്കുമ്പോൾ ഉപഭോ ക്താക്കൾക്കിടയിൽ ഉയർന്ന പ്രതികരണമാണ് ലഭിക്കുന്നത്.

Back to top button
error: