KeralaLead NewsNEWS

ദേശീയ പാതയിലെ ടോളിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ദേശീയ പാതയിലെ ടോളിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ .ദേശീയപാത 544 ല്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയിലെ ഹര്‍ജി തള്ളണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. ടോള്‍ കമ്പനി നിര്‍മ്മാണ ചെലവും വന്‍ ലാഭവും തിരിച്ച് പിടിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്നാണ് നിലപാട്. ടോള്‍ നിരക്ക് പുതുക്കി നിശ്ചയിച്ചത് കേന്ദ്രസര്‍ക്കാരാണ്.

ടോള്‍ പിരിയ്ക്കാനും അത് പുതുക്കി നിശ്ചയിക്കാനും തങ്ങള്‍ക്ക് അവകാശമുണ്ട്. ദേശീയപാത 544 ന്റെ നിര്‍മാണച്ചെലവ് 721 കോടിയെന്ന വാദം ശരിയല്ല. ഒരു ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനുളളത്.

കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുളള നിലവാരം ദേശിയ പാതയ്ക്കുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

Back to top button
error: