KeralaNEWS

ഇടമലക്കുടിയിൽ ബിജെപിയുടെ വിജയം ആഘോഷിച്ച് കോൺഗ്രസ്;കൈവിട്ട സീറ്റിനെക്കുറിച്ച് മിണ്ടാട്ടമില്ല 

ടുക്കി ഇടമലക്കുടിയിൽ ബിജെപി സ്ഥാനാർഥി ചിന്താമണി കാമരാജ് ഒരു വോട്ടിനാണ് സിപിഎമ്മിലെ ശ്രീദേവി രാജമുത്തുവിനെ തോൽപിച്ചത്. ചിന്താമണി– 39, ശ്രീദേവി– 38, കോൺഗ്രസിലെ ചന്ദ്ര പരമശിവൻ– 15 എന്നിങ്ങനെയാണു വോട്ടുനില.സിപിഎമ്മിലെ ഉത്തമ്മ ചിന്നസ്വാമിയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.ബിജെപിയുടെ വിജയം ആഘോഷിച്ച് കോൺഗ്രസ് പ്രവർത്തകരാണ് ഇവിടെ രംഗത്തിറങ്ങിയത്.
അതേസമയം കഴിഞ്ഞ തവണ കൊല്ലത്ത് ആകെ ഉണ്ടായിരുന്ന ഒരു സീറ്റ് ബിജെപി നഷ്ടപ്പെടുത്തുകയും ചെയ്തു.അവധിയെടുക്കാതെ വിദേശത്തു പോയതിനെ തുടര്‍ന്ന് ബിജെപി അംഗം മനോജ് കുമാറിനെ അയോഗ്യനാക്കിയതോടെയാണ് കൊല്ലം തേവലക്കര പഞ്ചായത്തിലെ നടുവിലക്കര മൂന്നാംവാര്‍ഡിൽ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.ഇവിടെ ബിജെപിയിൽ നിന്നും എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തു.എല്‍ഡിഎഫ് സ്ഥാനാര്‍ഥി കല്ലുമന ബി രാജീവന്‍ പിള്ളയാണ് ഇവിടെ ജയിച്ചത്.
പിറവം നഗരസഭയിൽ BJPക്ക് ലഭിച്ചത്
6 വോട്ട് മാത്രം;
വോട്ടുചോദിച്ച് കൂടെ പോയവർ പോലും ഇവിടെ ബിജെപിക്ക്
വോട്ട് ചെയ്തില്ല.
LDF – 505, UDF – 478,
BJP – 06
അതേസമയം എൽഡിഎഫ് നേടിയത് മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 53.4% ആണ്.32ൽ 17 സീറ്റുകളിൽ വിജയിക്കുകയും ചെയ്തു.

Back to top button
error: