IndiaLead NewsNEWS

മഹാരാഷ്ട്രയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ക്ക് രോഗം ഭേദമായി; ഡിസ്ചാര്‍ജ് ചെയ്തു

മുംബൈ: മഹാരാഷ്ട്രയില്‍ ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചയാള്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. കല്യാണ്‍-ഡോംബിവ്‌ലി പ്രദേശത്തെ 33-കാരനായ മറൈന്‍ എഞ്ചിനീയറുടെ പരിശോധനാഫലം നെഗറ്റീവായത്. ഇയാളോട് വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതര്‍.

നവംബര്‍ 23-നാണ് ഇയാള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ് വഴി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്നത്. അവിടെ സാംപിള്‍ നല്‍കിയശേഷം വിമാനമാര്‍ഗം തന്നെയാണ് മുംബൈയിലെത്തിയത്. കോവിഡ് പരിശോധന പോസിറ്റീവായതിനെത്തുടര്‍ന്ന് കല്യാണ്‍-ഡോംബിവിലിയില്‍ ആശുപത്രിയിലായിരുന്നു.

ഇയാള്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നില്ല. വാക്സിന്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരു സ്വകാര്യ കപ്പലില്‍ ജോലിക്കാരനായ ഇയാള്‍ ഈ വര്‍ഷം ഏപ്രിലില്‍ കോവിഡിന്റെ വ്യാപനഘട്ടത്തില്‍ രാജ്യം വിട്ടതിനാല്‍ ഇതിന് സാധിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്യാണ്‍ നഗരത്തിലെ കോവിഡ് സെന്ററില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇയാള്‍ക്ക് ചെറിയ രോഗലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

Back to top button
error: