ആസിഫ് അലിയുടെ ‘എ രഞ്ജിത്ത് സിനിമ’യ്ക്ക് തുടക്കം; നമിതാ പ്രമോദ് നായിക

ആസിഫ് അലി നായകനാകുന്ന ഫാമിലി റൊമാന്റിക്ക് ത്രില്ലര്‍ ‘എ രഞ്ജിത്ത് സിനിമ’യുടെ ചിത്രികരണം 6 ന് തുടങ്ങും. രാവിലെ പത്തിന് പ്രമുഖരുടെ സാന്നിധ്യത്തില്‍ ഹോട്ടല്‍ ഹൈസിന്തില്‍ പൂജ നടക്കും. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക.

ലുമിനാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ‘റോയല്‍ സിനിമാസാ’ണ് ചിത്രത്തിന്റെ വിതരണം. മാസ്റ്റര്‍പീസിന് ശേഷം വിതരണ രംഗത്ത് സജീവമാകുകയാണ് റോയല്‍ സിനിമാസ്.

നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, ബാലചന്ദ്ര മേനോന്‍, സുനില്‍ സുഗത, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രേണുക, പ്രിയങ്ക, സവിത എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നവാഗതനായ നിഷാന്ത് സാറ്റു ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ഷാഫിയുടെ ശിഷ്യനാണ് സംവിധായകന്‍ നിഷാന്ത് സാറ്റു. പ്രശസ്ത സംവിധായകരായ സന്തോഷ് ശിവന്‍, അമല്‍ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളില്‍ അസ്സോസിയേറ്റ് ഡയറക്റ്ററായി പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് നിഷാന്ത് തന്റെ ആദ്യ ചിത്രവുമായി എത്തുന്നത്. ചായാഗ്രഹണം സുനോജ് വേലായുധന്‍. റഫീഖ് അഹമ്മദിന്റെയും അജീഷ് ദാസന്റെയും വരികള്‍ക്ക് മിഥുന്‍ അശോകനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ബാബു ജോസഫ് അമ്പാട്ട് അസോസിയേറ്റ് പ്രൊഡ്യൂസറും, വണ്‍ ടൂ ത്രീ ഫ്രെയിംസ്, നമിത്ത് ആര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരുമാണ്. ജാവേദ് ചെമ്പ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version