‘സ്പൈഡര്‍മാന്‍: നോ വേ ഹോം’ ആദ്യ റിലീസ് ഇന്ത്യയില്‍; ഡിസംബര്‍ 16ന് തിയേറ്ററുകളില്‍

സ്പൈഡര്‍മാന്‍ പരമ്പരയിലെ പുതിയ ചിത്രം ‘സ്പൈഡര്‍മാന്‍: നോ വേ ഹോം’ ഇന്ത്യയില്‍ മാത്രം ഒരു ദിവസം മുന്‍പ് റിലീസ് ചെയ്യും. അമേരിക്കയടക്കമുള്ളള രാജ്യങ്ങളില്‍ ഡിസംബര്‍ 17ന് സിനിമ പ്രദര്‍ശനത്തിനെത്തിക്കുമ്പോള്‍, ഇന്ത്യയില്‍ ഡിസംബര്‍ 16ന് ചിത്രം കാണാന്‍ സാധിക്കും.

ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും സ്പൈഡര്‍മാന്‍ റിലീസ് ചെയ്യും. ജോണ്‍ വാട്സ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍വല്‍ സ്റ്റുഡിയോസും കൊളമ്പിയ പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സോണി പിക്ചേഴ്സാണ് വിതരണം. സ്പൈഡര്‍മാന്‍ യൂണിവേഴ്സിലെ വില്ലന്മാരെല്ലാം തിരികെ വരുമെന്ന സൂചനയാണ് സിനിമയുടെ ട്രെയിലറില്‍ നിന്ന് ലഭിക്കുന്നത്. ഇതിന് പിന്നാലെ മൂന്ന് സ്പൈഡര്‍മാനും ഈ ചിത്രത്തില്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version