ശബരിമല തീര്‍ഥാടനം; മെഷീന്‍ ചായ, കോഫി ഉള്‍പ്പെടെ അഞ്ചിനങ്ങള്‍ക്ക് വില നിശ്ചയിച്ചു

ശബരിമല മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് മെഷീന്‍ ചായ, കോഫി ഉള്‍പ്പടെ അഞ്ചിനങ്ങള്‍ക്ക് വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ചായ(മെഷീന്‍ 90 എംഎല്‍) സന്നിധാനത്ത് 9 രൂപ. പമ്പ, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ 8 രൂപ. കോഫി (മെഷീന്‍ 90 എംഎല്‍) സന്നിധാനത്ത് 11 രൂപ, പമ്പ, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ 10 രൂപ.

മസാല ടീ (മെഷീന്‍ 90 എംഎല്‍) സന്നിധാനത്ത് 17 രൂപ, പമ്പയില്‍ 16, ഔട്ടര്‍ പമ്പയില്‍ 15. ലെമണ്‍ ടീ (മെഷീന്‍ 90 എംഎല്‍) സന്നിധാനത്ത് 17 രൂപ, പമ്പയില്‍ 16, ഔട്ടര്‍ പമ്പയില്‍ 15. ഫ്‌ളേവേഡ് ഐസ് ടീ (മെഷീന്‍ 200 എംഎല്‍) സന്നിധാത്ത് 22 രൂപ, പമ്പ, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ 20 രൂപയുമാണ് വില. നിശ്ചയിട്ടുള്ള ഈ വിലവിവരം വ്യാപാരികള്‍ കടകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version