Lead NewsNEWSWorld

ഡെൽറ്റയേക്കാൾ പരിവർത്തനം നടന്ന വകഭേദം; ഒമിക്രോണിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാള്‍ കൂടുതല്‍ പരിവര്‍ത്തനം നടന്നത് പുതിയ വകഭേദമായ
ഒമിക്രോണിലാണെന്ന് സൂചിപ്പിക്കുന്ന ആദ്യ ചിത്രങ്ങള്‍ പുറത്ത്. റോമിലെ ബാംബിനോ ഗെസു ആശുപത്രിയിലെ ഗവേഷകരാണ് ചിത്രം പുറത്തുവിട്ടത്.

ഭൂപടം പോലെ തോന്നിക്കുന്ന ത്രിമാന ചിത്രത്തില്‍, മനുഷ്യകോശവുമായി ഇടപഴകുന്ന പ്രോട്ടീനിന്റെ ഒരു ഭാഗത്ത് ഡെല്‍റ്റയേക്കാള്‍ കൂടുതല്‍ പരിവര്‍ത്തനം ഒമിക്രോണ്‍ നടത്തുന്നതായി കാണാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇവ കൂടുതല്‍ അപകടകാരിയാണെന്ന് പറയാനാകില്ലെന്നും മറ്റൊരു വകഭേദമായി മാത്രമെ പറയാനാകൂവെന്നും മറ്റു ഗവേഷണങ്ങളിലൂടെ മാത്രമേ ഈ വകഭേദം എത്രത്തോളം അപകടകാരിയാണെന്ന് മനസ്സിലാക്കാനാകൂവെന്നും അവര്‍ വ്യക്തമാക്കി. .

ബോട്‌സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ് എന്നിവിടങ്ങളില്‍നിന്ന് ശാസ്ത്രസമൂഹത്തിന് പഠനത്തിനായി ലഭിച്ച വൈറസ് വകഭേദത്തിന്റെ ജനിതക ശ്രേണീകരണത്തില്‍നിന്നാണ് ഈ ചിത്രം നിര്‍മിച്ചെടുത്തതെന്ന് ഗവേഷകര്‍ അറിയിച്ചു.

Back to top button
error: