സിബിഐ അഞ്ചാംഭാഗം തുടങ്ങി; ചാക്കോയും (മുകേഷ്) സിബിഐ ടീമിലേയ്ക്ക്…

മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് അഞ്ചാംഭാഗം ഒരുങ്ങുന്നത്. അത് സിബിഐ ഡയറികുറിപ്പുപോലൊരു കുറ്റാന്വേഷണ കഥയ്ക്കാകുമ്പോള്‍ ആവേശവും പ്രതീക്ഷയും കൂടും. കാരണം ഒരു കുറ്റാന്വേഷണകഥയ്ക്ക് ഉപമാനങ്ങളില്ലാത്ത സസ്‌പെന്‍സാണ് അതിന്റെ തിരക്കഥാകൃത്തുകൂടിയായ എസ്.എന്‍. സ്വാമി എല്ലായ്‌പ്പോഴും എഴുതിച്ചേര്‍ത്തുകൊണ്ടിരുന്നത്.

അതിനോട് കെ. മധുവിന്റെ സംവിധാന മികവുകൂടി ആകുമ്പോള്‍ മിഴിവേറും. അതിന് പൂര്‍ണ്ണത കൈവരുന്നത് സേതുരാമയ്യരായി മമ്മൂട്ടിക്ക് പകരക്കാരനില്ലാതെ വരുമ്പോഴാണ്. ഇന്ന് രാവിലെ സിബിഐ അഞ്ചാംഭാഗത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. വൈറ്റിലയിലെ ഒരു വീട്ടില്‍വച്ചായിരുന്നു ഷൂട്ടിംഗ്. മാളവിക മേനോനെവച്ചാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് രഞ്ജിപണിക്കര്‍ കൂടി ജോയിന്‍ ചെയ്യും.

സിബിഐ ക്യാമ്പില്‍നിന്ന് കിട്ടുന്ന ഏറ്റവും പുതിയ വാര്‍ത്ത, ചാക്കോ വീണ്ടും എത്തുന്നുവെന്നതാണ്. സിബിഐ ഡയറിക്കുറിപ്പിന്റെ ആദ്യഭാഗം മുതല്‍ ഉണ്ടായിരുന്ന കഥാപാത്രങ്ങളിലൊന്നുകൂടിയാണ് ചാക്കോ. മുകേഷായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇതോടുകൂടി സിബിഐ ടീമില്‍ മമ്മൂട്ടി ഉള്‍പ്പെടെ നാല് പേരുണ്ടാകും. രണ്ടുപേര്‍ ലേഡി ഓഫീസേഴ്‌സാണ്. ആശാശരത്താണ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version