വായ്പാ തിരിച്ചടവ് മുടങ്ങി; ഉഗാണ്ടയിലെ വിമാനത്താവളം ജപ്തി ചെയ്ത് ചൈന

വിമാനത്താവളത്തിനായി വാങ്ങിയ വായ്പ തിരിച്ചടവ് മുടങ്ങിയതനെത്തുടർന്ന് ചൈനീസ് ഭരണകൂടം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ വിമാനത്താവളം പിടിച്ചെടുത്തു. ഉഗാണ്ടയിലെ എന്റെബെ അന്താരാഷ്ട്ര വിമാനത്താവളമാണ് ചൈന പിടിച്ചെടുത്തത്.ഇതിന്റെ പശ്ചാത്തലത്തിൽ ചൈനയുമായി വിഷയം ചർച്ച ചെയ്യാൻ ഉഗാണ്ടയിലെ പ്രസിഡന്റ് യൊവേരി മുസേവേനി ഒരു സംഘത്തെ ബീജിങിലേക്ക് അയച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

ചൈനയിലെ എക്സിം ബാങ്കിൽ നിന്ന് 207 ദശലക്ഷം ഡോളർ നേരത്തെ ഉഗാണ്ട ഭരണകൂടം എന്റെബെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി കടമെടുത്തിരുന്നു.20 വർഷത്തേക്കായിരുന്നു വായ്പയുടെ കാലാവധി.ഇത് പലപ്പോഴായി മുടങ്ങിയതിനെ തുടർന്നാണ് നടപടി. ഉഗാണ്ടയിലെ ആകെയുള്ള അന്താരാഷ്ട്ര വിമാനത്താവളമാണ് എന്റെബെ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version