വെല്ലൂരില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത,ആളപായമില്ല

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ ഭൂചലനം. പുലര്‍ച്ചെ 4.17നുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

ഭൂമിയുടെ 25 കിലോമീറ്റര്‍ ആഴത്തില്‍ പടിഞ്ഞാറ്-തെക്കു പടിഞ്ഞാറ് മേഖലയാണു പ്രഭവസ്ഥാനം. ഭൂകമ്പത്തിന്റെ ആഘാതം പുറമേ കാര്യമായി അനുഭവപ്പെട്ടിട്ടില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version