ഇടുക്കി ആര്‍.ടി.ഒയുടെ ക്വാട്ടേഴ്‌സിനു നേരെ ആക്രമണം

ഇടുക്കി ആര്‍.ടി.ഒ ആര്‍. രമണന്റെ പൈനാവിലുള്ള ക്വാട്ടേഴ്‌സ് അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. ഉദ്യോഗസ്ഥന്‍ നാട്ടിലേക്ക് പോയതിനാല്‍ സംഭവസമയത്ത് ക്വാര്‍ട്ടേഴ്‌സില്‍ ആരും ഉണ്ടായിരുന്നില്ല. ജനാലകളുടെ ഗ്ലാസുകള്‍ തകര്‍ത്തെങ്കിലും വാതില്‍ തുറക്കാനോ അകത്തുകയറാനോ അക്രമിക്ക് കഴിഞ്ഞില്ല.

വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുകയും വൈദ്യുതി വകുപ്പ് സ്ഥാപിച്ചിട്ടുള്ള മീറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. രാത്രി ബഹളം കേട്ടതിനെ തുടര്‍ന്ന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലുള്ളവരാണ് അക്രമം തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിച്ചത്. ഇടുക്കി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് ആര്‍.ടി.ഒ രമണനും പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version