KeralaNEWS

അ​തി​ഥി തൊ​ഴി​ലാ​ളി​യെ സു​ഹൃ​ത്ത് ത​ല​യ്ക്ക് അ​ടി​ച്ചു കൊലപ്പെടുത്തി

ത്ത​നം​തി​ട്ട: അ​തി​ഥി തൊ​ഴി​ലാ​ളി​യെ സു​ഹൃ​ത്ത് ത​ല​യ്ക്ക് അ​ടി​ച്ചു കൊലപ്പെടുത്തി. പശ്ചിമ​ബം​ഗാ​ള്‍ സ്വ​ദേ​ശി സു​ബോ​ധ് റാ​യ് ആ​ണ് മ​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ സു​ഫ​ന്‍ ഹ​ല്‍​ദാ​ര്‍ ആ​ണ് പ്ര​തി. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

സു​ബോ​ധ് റാ​യി​യും സു​ഫ​ൻ ഹ​ൽ​ദാ​റും ത​മ്മി​ൽ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. മ​ദ്യ​പി​ച്ച ശേ​ഷം ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചാ​ണ് സു​ഫ​ൻ ഹ​ൽ​ദാ​ർ, സു​ബോ​ധി​നെ കൊ​ന്ന​ത്. മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Back to top button
error: