NEWSWorld

അറബ് കപ്പ് ഫുട്ബോളിന് നാളെ ഖത്തറിൽ തുടക്കമാകും

2022 ലോകകപ്പിന്‍റെ ട്രയൽ എന്ന നിലയില്‍ ഫിഫ ഖത്തറില്‍ സംഘടിപ്പിക്കുന്ന അറബ് കപ്പ് ടൂര്‍ണമെന്‍റിന് നാളെ (ചൊവ്വാഴ്ച്ച) തുടക്കമാകും.ആതിഥേയരായ ഖത്തറും സൗദിയും കരുത്തരായ ഈജിപ്തുമുള്‍പ്പെടെ 16 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പോരിനിറങ്ങുക.

അതേസമയം സൂപ്പര്‍ താരങ്ങളായ മോസലാ, റിയാദ് മെഹ്റസ് എന്നിവരില്ലാതെയാണ് ഈജിപ്ത് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന 16 ടീമുകളുടെയും സംഘങ്ങളെ ഫിഫ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവിധ ടീമുകളിലായി 368 താരങ്ങളാണുള്ളത്.2022 നവംബര്‍ 21 നാണ് ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം.

Back to top button
error: