’83’ സിനിമയുടെ ടീസര്‍ പുറത്ത്; ‘ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായിക ക്യാമ്പയിന്‍’ എന്ന് പൃഥ്വിരാജ്

1983 ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീം നേടിയ ചരിത്ര വിജയം പ്രമേയമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ’83’ന്റെ ടീസര്‍ പുറത്തിറങ്ങി.
ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ദേവായി വേഷമിടുന്നത് ബോളിവുഡ് താരം രണ്‍വീര്‍ സിങാണ്. ചിത്രം ഡിസംബര്‍ 24 ന് തിയേറ്ററുകളിലെത്തും. നടന്‍ പൃഥ്വിരാജ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായിക ക്യാമ്പയിന് പിന്നിലെ കഥ അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഡിസംബര്‍ 24ന് തിയേറ്ററിലെത്തും. ട്രെയ്ലര്‍ നവംബര്‍ 30ന് പുറത്തിറങ്ങും.’ ടീസര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു.

ദീപിക പദുകോണ്‍ ആണ് നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍. നേരത്തെ പുറത്തുവിട്ട രണ്‍വീറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിരുന്നു. നടരാജ് എന്നാണ് സിനിമയില്‍ രണ്‍വീറിന്റെ പേര്. ലോകകപ്പില്‍ കപില്‍ ദേവ് കളിച്ചിട്ടുളള പ്രത്യേകതരം പുള്‍ ഷോട്ടിനെ നടരാജ് ഷോട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version