KeralaLead NewsNEWS

യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ; ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമെന്ന്‌ സഹോദരൻ

പാലക്കാട്: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തിരിപ്പാല മാങ്കുറുശ്ശി കക്കോട് അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്ല (19) യെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. ഭര്‍ത്താവ് മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാത്തതില്‍ സംശയം തോന്നി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ നഫ്‌ലയെ കണ്ടത്. ഉടന്‍ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീടു ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ആര്‍ഡിഒ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി കബറടക്കി.

അതേസമയം, മരണം ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമാണെന്ന് ആരോപിച്ചു സഹോദരന്‍ നഫ്‌സല്‍ രംഗത്തെത്തി.10 മാസം മുന്‍പാണ് ധോണി ഉമ്മിനി പുത്തന്‍വീട്ടില്‍ അബ്ദുല്‍ റഹ്മാന്‍ കമുറുലൈസ ദമ്പതികളുടെ മകളായ നഫ്ലയും മുജീബും വിവാഹിതരായത്.

Back to top button
error: