പാർട്ടി കമ്മിറ്റികളിലെ ഉയർന്ന പ്രായപരിധി 75 വയസ്സാക്കി സിപിഎം

തിരുവനന്തപുരം: പാർട്ടി കമ്മിറ്റികളിലെ ഉയർന്ന പ്രായപരിധി 75 വയസ്സാക്കി സിപിഎം. കേന്ദ്ര, സംസ്ഥാന, ജില്ലാ കമ്മിറ്റികളിൽ വരെ ഉയർന്ന പ്രായ പരിധി 75 വയസ്സായിരിക്കുമെന്നും ഒഴിവാക്കുന്നവരെ പാർട്ടി സംരക്ഷിക്കുമെന്നും സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വഞ്ചിയൂർ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്
സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും ഒരു വനിതയെ ഉൾപ്പെടുത്തും. ഏരിയാ കമ്മിറ്റികളിൽ 40 വയസ്സിൽ താഴെ രണ്ടു പേരെന്നത് നിർബന്ധമാക്കും. പാർട്ടി പ്രവർത്തകർ അധികാര ദല്ലാൾ ആകരുതെന്നു കോടിയേരി പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version