കേരള പൊലീസ് നമ്പർ വൺ

 

ഇന്ത്യ പൊലീസ് ഫൗണ്ടഷൻ നടത്തിയ ‘സ്മാർട്ട് പൊലീസിങ് 2021 സർവേയിൽ’ രാജ്യത്തെ അഴിമതിമുക്തവും സത്യസന്ധവുമായ പൊലീസ് സേനയായി കേരള പൊലീസ് സേനയെ തെരഞ്ഞെടുത്തു. ജനങ്ങളിൽ നേരിട്ട് നടത്തിയ സർവേയിലാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ കാലങ്ങളിൽ ജനസൗഹൃദപരമായ ഇടപെടലിലൂടെയും അന്വേഷണമികവിലൂടെയും പൊതുജന വിശ്വാസം ആർജ്ജിക്കാനായ കേരളാ പൊലീസിന് ലഭിച്ച മറ്റൊരു ജനകീയ അംഗീകാരമാണ് ഈ നേട്ടം.

രാജ്യം മുഴുവൻ ശ്രദ്ധിച്ച പല കേസുകളിലും വളരെ വേഗത്തിൽ തെളിവുകൾ ശേഖരിക്കാനും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും കേരള പൊലീസിനായിരുന്നു. കേരള പൊലീസിന്റെ അഴിമതിമുക്തവും സത്യസന്ധവുമായ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായി വേണം ഈ നേട്ടത്തെ കാണാൻ. നിഷ്പക്ഷത, സഹായ മനസ്കത, അച്ചടക്കം, നല്ല പെരുമാറ്റം., മനുഷ്യത്വപരമായ ഇടപെടൽ, പ്രതികരണ ശേഷി, സാങ്കേതിക സംവിധാന മികവ് എന്നീ മേഖലകളിലും കേരള പൊലീസ് ആദ്യ റാങ്കുകളിൽ ഇടം പിടിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളാണ് അഴിമതിയിൽ മുന്നിലെന്നും ഇന്ത്യ പൊലീസ് ഫൗണ്ടേഷൻ നടത്തിയ സർവ്വേയിൽ പറയുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version