NEWS

കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകയുടെ കുടുംബത്തിന് 50 ലക്ഷം നൽകി

സുൽത്താൻ  ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ എൻ.ടി.ഇ.പി ലാബ് ടെക്നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. രോഗം  മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചായായിരുന്നു മരണം

മേപ്പാടി: കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകയുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച ഇൻഷുറൻസ് തുക 50 ലക്ഷം നൽകി.
കോവിഡ് ബാധിച്ച് മരിച്ചവർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസ് തുകയാണിത്.
സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിനെ തുടർന്നാണ് ഒരു മാസത്തിനകം കുടുംബത്തിനു പണം ലഭ്യമായത്.

മേപ്പാടി വാളത്തൂര് കണ്ണാടി കുഴിയിൽ പി.കെ ഉണ്ണികൃഷ്ണന്റെ മകൾ യു.കെ അശ്വതി ( 24 ) ആണ് മരിച്ചത്.
ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴിൽ  സുൽത്താൻ  ബത്തേരി പബ്ലിക് ഹെൽത്ത്  ലാബിൽ  എൻ.ടി.ഇ.പി ലാബ് ടെക്നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. അസുഖം   മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ  വെച്ചായായിരുന്നു മരണം.
മാതാവ് : പി. ബിന്ദു,

മേപ്പാടിയിൽ ബാങ്ക് ഉദ്യോഗസ്ഥനായ അമൽ കൃഷ്ണയാണ് സഹോദരൻ.
അശ്വതിയുടെ പിതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ഇൻഷുറൻസ് തുക കൈമാറിയത്.

Back to top button
error: