KeralaLead NewsNEWS

അയൽ സംസ്ഥാനങ്ങളിൽ മഴ; കേരളത്തിൽ പച്ചക്കറി വില കുതിക്കുന്നു

സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. പച്ചക്കറിയുടെയും പലചരക്ക് സാധനങ്ങളുടെയും വിലയാണ് ഉയര്‍ന്നത്. വെണ്ടയ്ക്കയ്ക്കും ബീന്‍സിനുമൊക്കെ നൂറിനടുത്താണ് കിലോയ്ക്ക് വില.തക്കാളി വില ഇന്ന് നൂറ് കടന്നു.സാധാരണ നിലയില്‍ 40-50 രൂപയ്ക്കിടയില്‍ നിന്നിരുന്ന വിലയാണ് നൂറിലേക്ക് എത്തുന്നത്. സവാള, അമരക്ക, പയര്‍ തുടങ്ങി എല്ലാ പച്ചക്കറികള്‍ക്കും വില വര്‍ധിച്ചു. കഴിഞ്ഞ 2 ആഴ്ചക്കിടെ 10 മുതല്‍ 20 ശതമാനം വരെ വിലവര്‍ധനയാണ് പച്ചക്കറിക്ക് മാത്രമുണ്ടായത്.

തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴമൂലം ഉണ്ടായ കൃഷി നാശമാണ് വില ഉയരാനുള്ള കാരണമായി പറയപ്പെടുന്നത്.കോവിഡും ലൊക്ഡൗണുമെല്ലാം ചേർന്ന് ആകെ പ്രതിസന്ധിയിലായ ജനങ്ങൾക്ക് ഇരുട്ടടിയായിരിക്കുകയാണ് അവശ്യസാധനങ്ങളുടെ വില വർധന.

Back to top button
error: