KeralaNEWS

ശമ്പളം വാങ്ങാതെ പോലീസ് സ്റ്റേഷന് 24 മണിക്കൂറും പാറാവ് ‘കിടക്കുന്ന’ സൂസി

ശമ്പളം വാങ്ങാതെ പോലീസ് സ്റ്റേഷന് ഇരുപത്തിനാലു മണിക്കൂറും കാവലായി സൂസി.അരൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം.ഡ്യൂട്ടി ഷിഫ്റ്റ് ഇല്ലാതെ ഇവിടെ 24 മണിക്കൂറും കാവല്‍ നില്‍ക്കുന്നത് സൂസിയെന്ന് വിളിപ്പേരുള്ള ഒരു നായയാണ്.

2015 ല്‍ സ്റ്റേഷന്‍ പുതിയ സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ ഒപ്പം കൂടിയതാണ് സൂസി.സ്റ്റേഷനിലെ ഒരംഗം തന്നെയാണ് ഇന്ന് സൂസി. കിടക്കാനായി പ്രത്യേക സ്ഥലവും കഴിക്കാനായി സ്റ്റേഷന് മുമ്പിലെ ഹോട്ടലിൽ ‘പറ്റും’ ഏർപ്പെടുത്തിയിട്ടുണ്ട് ഇവിടുത്തെ ഉദ്യോഗസ്ഥർ.

സൂസിയുടെ ഭക്ഷണാവശ്യങ്ങള്‍ക്കായി സ്റ്റേഷനിലെ എഎസ്ഐ ബഷീറിന്റെ നിര്‍ദേശ പ്രകാരമാണ് പറ്റ് ആരംഭിച്ചത്.
പൊലീസുകാരുടെ രീതിയൊക്കെയാണ് സൂസിയും പിന്തുടരുന്നത്. രാത്രിയെന്നൊ പകലെന്നോ ഇല്ലാതെ കാവലാണ്. എന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നിയാല്‍ ഡ്യൂട്ടിയിലുള്ള പൊലിസുകാരെ വിളിച്ചു കൊണ്ടു വരും.

Back to top button
error: