ഭാര്യയുടെ ആദ്യ വിവാഹത്തിലെ 3 മക്കളെ രണ്ടാനച്ഛൻ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു

പത്തുവയസുകാരിയായ മകൾ ഹോട്ടലിൽ വന്നപ്പോൾ ഒരു പാക്കറ്റ്‌ ബിസ്‌കറ്റ് എടുത്തു. ഹോട്ടലുടമ പണം ചോദിച്ചപ്പോൾ കൈയിൽ പണമില്ല. ആന്റണിയെ അയാൾ വഴക്ക് പറഞ്ഞു. രാത്രി വീട്ടിലെത്തിയ ആന്റണി മണ്ണെണ്ണ എടുത്ത് മൂന്ന് കുട്ടികളുടെയും മേൽ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ പത്തുവയസുകാരിയായ പെൺകുട്ടിയെ ഉൾപ്പടെ മൂന്നു കുട്ടികളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടാനച്ഛൻ പിടിയിൽ.
യേശു ആന്റണി രാജുവാണ് പിടിയിലായത്.

കുട്ടിയുടെ പിതാവ് എട്ട് വർഷം മുമ്പാണ് മരിച്ചത്. തുടർന്ന് കുട്ടിയുടെ അമ്മ സുജ, ആന്റണി രാജുവിനെ വിവാഹം ചെയ്തു.
ഇവർ തിരുനെൽവേലിയിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. ആദ്യവിവാഹത്തിൽ സുജയ്ക്ക് മൂന്ന് കുട്ടികളുണ്ട്.

പത്തുവയസുകാരി മകൾ ബുധനാഴ്ച രാവിലെ ഹോട്ടലിൽ വന്നിരുന്നു. ആ സമയത്ത് ഹോട്ടലിൽ നിന്ന് ഒരു പാക്കറ്റ്‌ ബിസ്‌കറ്റ് എടുത്തു. എന്നാൽ ഹോട്ടലുടമ പണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ കൈയിൽ പണം ഉണ്ടായിരുന്നില്ല.

ഇതേതുടർന്ന് ഹോട്ടലുടമ ആന്റണിയെ വഴക്ക് പറഞ്ഞു. രാത്രി വീട്ടിൽ തിരിച്ചെത്തിയ ആന്റണി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ എടുത്ത് മൂന്ന് കുട്ടികളുടെയും മേൽ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

കുട്ടികളുടെ നിലവിളി കേട്ട് എത്തിയ അയൽക്കാരാണ് തീ കെടുത്തിയത്. സാരമായി പരിക്കേറ്റ പത്തുവയസുകാരിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version