KeralaLead NewsNEWS

കനത്ത മഴ; കടപ്പയില്‍ മിന്നല്‍പ്രളയം,3 പേര്‍ മരിച്ചു, 30 പേരെ കാണാനില്ല

അമരാവതി: ആന്ധ്രപ്രദേശിലെ കടപ്പയിലുണ്ടായ വെളളപ്പൊക്കത്തില്‍ 3 പേര്‍ മരിച്ചു. 30 പേരെ കാണാതായി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.

ഇതുവരെ മചെയ്യൂരു നദിയിലെ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഡാം കവിഞ്ഞൊഴുകി. നിരവധി ഗ്രാമങ്ങളിലാണ് വെള്ളം കയറിയത്. സ്വാമി ആനന്ദ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി. തുടര്‍ന്ന് തിരുപ്പതിയിലും പ്രളയമുണ്ടായതിനെ തുടര്‍ന്ന് നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി. തിരുമല മലനിരകളിലെ വെങ്കിടേശ്വര ക്ഷേത്രത്തോട് ചേര്‍ന്നുള്ള നാല് തെരുവുകളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കമുണ്ടായതോടെ ആളുകള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ അഭയം തേടി.

മരങ്ങള്‍ കടപുഴകിയതിനാല്‍ പാപവിനാശം, ശ്രീവരിപാടലു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ടീമുകള്‍ എത്തി.

Back to top button
error: