പ്രശസ്ത ഫുട്ബോൾ കമന്റേറ്റർ നോവി കപാഡിയ അന്തരിച്ചു

ഇന്ത്യയിലെ പ്രമുഖ കമന്റേറ്റർ നോവി കപാഡിയ അന്തരിച്ചു. 67 വയസ്സായിരുന്നു. മോട്ടോർ ന്യൂറോൺ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ദൂരദർശനിൽ ഉൾപ്പെടെ സ്പോർട്സ് റിപ്പോർട്ടിംഗിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന നോവി കപാഡിയ 9 ഫിഫാ ലോകകപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ പ്രധാന കായിക മാമാങ്കങ്ങളിൽ കമന്റേറ്റർ എന്ന നിലയിൽ അദ്ദേഹം തിളങ്ങി.

ഫുട്ബോൾ വിദഗ്ധനായിരുന്ന കപാഡിയ ഒട്ടേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്‌ബോളിനെ കുറിച്ച് പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുള്ള കപാഡിയ നൂറുകണക്കിന് ഇന്ത്യൻ മത്സരങ്ങളിൽ കമന്റേറ്ററായും നിരീക്ഷകനായും പ്രവർത്തിച്ചിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version