NEWS

അമ്മയെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത മകളെ ആക്രമിച്ചു, യുവാവ് അറസ്റ്റിൽ

തന്നോട് വിവരങ്ങള്‍ തിരക്കിയതിൽ കുപിതനായ യുവാവ്  മാതാവിനെ അസഭ്യം പറഞ്ഞു. യുവതി ഇത് ചോദ്യം ചെയ്തപ്പോൾ പ്രകോപിതനായ യുവാവ് യുവതിയെ മുടിക്ക് പിടിച്ച് തറയിലിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ചു. ധരിച്ചിരുന്ന ചുരുദാര്‍ ടോപ്പ് വലിച്ച് കീറുകയും ചെയ്തു

കൊല്ലം: അമ്മയെ അസഭ്യം വിളിക്കുന്നത് ചോദ്യം ചെയ്ത യുവതിയെ ആക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത യുവാവ് പോലീസ് പിടിയിലായി. തൃക്കരുവാ വില്ലേജില്‍ ഞാറയ്ക്കല്‍ റാഹലത്ത് വടക്കതില്‍ യൂനുസ്കുഞ്ഞ് മകന്‍ സനൂജ് (40) ആണ് പോലീസ് പിടിയിലായത്.

കൊല്ലം നഗരത്തില്‍ താമസിക്കുന്ന യുവതിയുടെ മാതാവിന്‍റെ പേരിലുളള വീട്ടിലാണ് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്നത്. ഇയാള്‍ നിരന്തരം അയല്‍വാസികളെ ശല്ല്യം ചെയ്തതിനെ തുടര്‍ന്ന് അവര്‍ വീട്ടുടമയോട് പരാതി പറഞ്ഞു. ഇതിനെ സംബന്ധിച്ച് സംസാരിക്കുന്നതിനാണ് യുവതിയേയും കൂട്ടി മാതാവ് അവരുടെ വീട്ടില്‍ എത്തിയത്.

തന്നോട് വിവരങ്ങള്‍ തിരക്കിയത് യുവാവിന് ഇഷ്ടപ്പെടില്ല. അയാൾ  മാതാവിനെ അസഭ്യം വിളിച്ചു. യുവതി ഇത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് യുവതിയെ മുടിക്ക് പിടിച്ച് തറയിലിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ചു. ധരിച്ചിരുന്ന ചുരുദാര്‍ ടോപ്പ് വലിച്ച് കീറുകയും ചെയ്തു. യുവതിയുടെ പരാതിയിലാണ് അഞ്ചാലുമൂട് പോലീസ് യുവാവിനെ പിടികൂടിയത്.

പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.

Back to top button
error: