NEWS

പ്ലസ് വൺ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കടമ്പനാട് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് കുഞ്ഞു ലക്ഷ്മി. തൊഴിലുറപ്പു ജോലിക്ക് പോയ മാതാവ് വീട്ടിലെത്തിയപ്പോഴാണ് മകളെ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്

കൊല്ലം: ശാസ്താംകോട്ട മനക്കര സത്യാലയത്തിൽ ഷാജി – കവിത ദമ്പതികളുടെ മകൾ കുഞ്ഞുലക്ഷ്മി (16) ആണ് വീടിനുള്ളിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.
തൊഴിലുറപ്പു ജോലിക്ക് പോയ മാതാവ് വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്.

ശാസ്താംകോട്ട സി.ഐ അനൂപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേൽനടപടികൾ സ്വീകരിച്ച് മൃതദ്ദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കടമ്പനാട് കെ.ആര്‍.കെ.പി.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. സഹോദരൻ സിദ്ധാർത്ഥ്.

Back to top button
error: