NEWS

വടംവലിയുടെ ആവേശം തുളുമ്പുന്ന ‘ആഹാ’ 19ന് തിയറ്ററുകളിൽ

സാധാരണക്കാരന്റെ കായിക വിനോദമാണ് വടംവലി. ഈ തനത് കായിക വിനോദത്തിന്റെ ഉശിരും വാശിയും തനിമയും നിലനിർത്തികൊണ്ട് മലയോര മേഖലയിലെ ജീവിതവും, അവരുടെ ത്യാഗങ്ങളും, വടം വലിയോടുള്ള ആവേശവുമാണ് ‘ആഹാ’യിൽ അവതരിപ്പിക്കുന്നത് .കോട്ടയത്തെ 80 ഓളം ലൊക്കേഷനുകളിൽ മഴയോടും മണ്ണിടിച്ചിലിനോടും ഒപ്പം 200 ഓളം സിനിമ പ്രവർത്തകരുടെയും 6000ത്തോളം ജൂനിയർ ആർട്ടിസ്റ്റുകളുടെ സഹകരണത്തോടെയാണ് ‘ആഹാ’ ചിത്രികരിച്ചത്

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ആഹാ’ നവംബർ 19ന് തിയറ്ററുകളിൽ എത്തും. മലനാടിൻ്റെ തനതു കായികവിനോദമായ വടം വലിയുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം എഡിറ്റർ കൂടിയായ ബിബിൻ പോൾ സാമുവലിൻ്റെ ആദ്യ സംവിധാന സംരംഭമാണ്.
കോവിഡ്- ലോക് ഡൗണുകൾക്ക് ശേഷം ഉത്സവ പ്രതീതിയോടെ പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ എത്തുന്ന ആദ്യമാസ്സ് ആക്ഷൻ എൻ്റർടൈനറാണ് ‘ആഹാ.’
കഴിഞ്ഞ ദിവസം പുറത്തു വിട്ട ചിത്രത്തിൻ്റെ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ ലക്ഷോപലക്ഷം കാഴ്ച്ക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ തരംഗമായി ട്രെയിലർ.
ഇന്ദ്രജിത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആഹാ’യിൽ അമിത് ചക്കാലക്കൽ തുല്യ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ശാന്തി ബാലചന്ദ്രനാണ് നായിക. സാഹസികതയും, വൈകാരികതയും നിറഞ്ഞ ഒരു സ്പോർട്സ് ത്രില്ലറായിട്ടാണ് ‘ആഹാ’ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.
ചിത്രത്തെ കുറിച്ച് സംവിധായകൻ ബിബിൻ പോൾ സാമുവൽ:

“ലക്ഷക്കണിക്കിന് ആരാധകരും ആയിരകണക്കിന് ടീമുകളും ഉള്ള ഒരു വലിയ കായിക വിഭാഗമാണ് വടംവലി. കേരളത്തിന് അവകാശപ്പെടാവുന്ന നമ്മുടെ സ്വന്തം കളി.
പക്ഷെ മുറ്റത്തെ മുല്ലക്ക് മണമില്ല എന്നപോലെ വേണ്ടരീതിയിൽ അംഗീകരിക്കപ്പെടാത്ത സാധാരണക്കാരന്റെ കായിക വിനോദമാണ് വടംവലി.
ഈ തനത് കായിക വിനോദത്തിന്റെ ഉശിരും വാശിയും തനിമയും നിലനിർത്തികൊണ്ട് മലയോര മേഖലയിലെ ജീവിതവും, അവരുടെ ത്യാഗങ്ങളും, വടം വലിയോടുള്ള ആവേശവുമാണ് ‘ആഹാ’യിൽ അവതരിപ്പിക്കുന്നത്.

കോട്ടയത്തെ 80 ഓളം ലൊക്കേഷനുകളിൽ മഴയോടും മണ്ണിടിച്ചിലിനോടും ഒപ്പം 200 ഓളം സിനിമ പ്രവർത്തകരുടെയും 6000ത്തോളം ജൂനിയർ ആർട്ടിസ്റ്റുകളുടെയും സഹകരണത്തോടെയാണ് ‘ആഹാ’ ചിത്രികരിച്ചത്.

‘ആഹാ’ ഒരു മികച്ച തിയേറ്റർ എക്സ്പീരിയൻസ് ആയിരിക്കണമെന്ന് ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്. എല്ലാവരുടെയും പ്രാർത്ഥനപോലെ ഇപ്പോൾ ‘ആഹാ’ നവംബർ 19 ന് ബിഗ് സ്ക്രീനിൽ എത്തിക്കാനായതിൽ അതിയായ സന്തോഷമുണ്ട്.
വടംവലിയുടെ ആവേശത്തോടൊപ്പം പ്രണയവും, സൗഹൃദവും, സന്തോഷവും നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് ‘ആഹാ’
ഒരു സാധരണക്കാരനെന്ന നിലയിൽ എല്ലാ മലയാളികൾക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ‘ആഹാ’ ഒരുക്കാൻ ശ്രമിച്ചിരിക്കുന്നത്.” ഇന്ദ്രജിത്, മനോജ് കെ ജയൻ, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ , സിദ്ധാർത്ഥ ശിവ, ശാന്തി ബാലചന്ദ്രൻ, മേഘ തോമസ്, ജയശങ്കർ കാരിമുട്ടം തുടങ്ങിയ അഭിനേതാക്കളോടൊപ്പം 50 ലേറെ പുതിയ അഭിനേതാക്കളെയും അവതരിപ്പിക്കുന്നു.
സാസാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രേം ഏബ്രഹാമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ടോബിത് ചിറയത് . ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുൽ ബാലചന്ദ്രനാണ് ഛായാഗ്രഹണം. ജുബിത് നമ്രദത് ഗാന രചനയും സയനോരാ ഫിലിപ്പ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ക്യാപിറ്റൽ സ്റ്റുഡിയോസാണ് ‘ആഹാ’ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്.
സി.കെ അജയ് കുമാർ പി.ആർ.ഒ

Back to top button
error: