KeralaLead NewsNEWS

അധ്യാപകര്‍ക്ക് കോവിഡ്; സ്കൂള്‍ അടച്ചു

ഓച്ചിറ: അധ്യാപകര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് എല്‍.പി.സ്കൂള്‍ അടച്ചു പൂട്ടി. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലുള്ള കുറങ്ങപ്പള്ളി ഗവ: വെല്‍ഫയര്‍ എല്‍.പി.എസ്സാണ് അടച്ചത്. 4 അധ്യാപകരുളള ഈ സ്‌കൂളിലെ 3 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഒരു അധ്യാപകക്ക് പനിയെ തുടര്‍ന്നുള്ള പരിശോധനയില്‍ കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റ് അധ്യാപകരും കോവിഡ് ടെസ്റ്റ് ചെയ്യുകയായിരുന്നു. അധ്യാപകരുടെ കുടുബാംഗങ്ങളേയും കോവിഡ് ബാധിച്ചിട്ടുണ്ട്.

Back to top button
error: