ആസിഫ് അലി- രജിഷ വിജയന്‍ ചിത്രം ‘എല്ലാം ശരിയാകും’; ട്രെയിലര്‍ പുറത്ത്

ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എല്ലാം ശരിയാകും. ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം നവംബര്‍ 19ന്  തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

രജിഷ വിജയന്‍ നായികയായെത്തുന്ന ചിത്രത്തില്‍ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തോമസ് തിരുവല്ലയും ഡോ. പോള്‍ വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഈരാറ്റുപേട്ട ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഷാരിസാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഔസേപ്പച്ചന്‍ ആണ് സംഗീത സംവിധാനം. ശ്രീജിത്ത് നായര്‍ ഛായാഗ്രാഹകനായി എത്തുന്നു. ബി കെ ഹരിനാരായണനാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version