Lead NewsNEWS

പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്ഐ അടക്കം 4 പേർക്ക് പരിക്ക്

മുണ്ടക്കയം: പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്ഐ അടക്കം 4 പേർക്ക് പരിക്ക്. മുണ്ടക്കയം എസ്.ഐ റ്റി ഡി മനോജ് കുമാർ, കാഞ്ഞിരപ്പള്ളി ​ഗ്രേഡ് എസ് ഐ ജോർജ് കുട്ടി, മുണ്ടക്കയം സ്റ്റേഷനിലെ ഡ്രൈവർ ഷെഫിഖ്, സി പി ഒ അജിത്ത് എന്നിവർക്കണ് പരിക്കേറ്റത്. പരിക്കേറ്റ നാല് പേരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ​ഗുരുതരമല്ല എന്നാണ് വിവരം.

ചങ്ങനാശ്ശേരിയിൽ പോക്സോ കേസുകളുമായി ബന്ധപ്പെട്ട ക്ലാസ്സിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഉദ്യോ​ഗസ്ഥർ
കെ കെ റോഡിൽ പത്തൊമ്പതാം മൈലിന് സമീപം മഴയത്ത് ജീപ്പ് റോഡിൽ നിന്ന് തെന്നിമാറി വട്ടം മറിയുകയായിരുന്നു.

Back to top button
error: