NEWS

പ്ലസ്ടു വിദ്യാര്‍ഥിനിയെ സംഘം ചേർന്ന് പീഡിപ്പിച്ചതായി പരാതി

ആലപ്പുഴ: സ്‌കൂള്‍ വിട്ട് വരികയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയെ സംഘം ചേർന്ന് പീഡിപ്പിച്ചതായി പരാതി. ആലപ്പുഴ എടത്വ മുട്ടാറിലാണ് സംഭവമുണ്ടായത്.

സ്കൂൾ തുറന്ന ദിവസം ഉച്ചവരെ മാത്രമായിരുന്നു ക്ലാസുണ്ടായിരുന്നത്. ഇതിനു ശേഷം വീട്ടിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് ഏതാനും പേര്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്.

സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

Back to top button
error: