ഏക മകളുടെ വിയോഗം; ആൻസി കബീറിന്റെ അമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള ആന്‍സി കബീറിന്റെ മാതാവ് റസീന വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. റസീനയെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അടുത്ത 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ആന്‍സി ഏക മകളാണ്. പിതാവ് കബീര്‍ വിദേശത്താണ്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വൈറ്റിലയില്‍ വാഹനാപകടത്തിലാണ് ആലംകോട് പാലാംകോണം സ്വദേശിയും മുന്‍ മിസ് കേരളയുമായ ആന്‍സി കബീറും (25)തൃശൂര്‍ സ്വദേശിയും റണ്ണറപ്പുമായിരുന്ന അഞ്ജന ഷാജനും (26) മരിച്ചത്. അപകടത്തിന്റെ വിവരമറിഞ്ഞതിനെത്തുടര്‍ന്ന് ആന്‍സിയുടെ അമ്മ വിഷം കഴിക്കുകയായിരുന്നു.

എറണാകുളം വൈറ്റില ഹോളിഡേ ഇന്നിന് മുന്നില്‍ വച്ച് ബൈക്കില്‍ ഇടിച്ച ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 2019 ലെ മത്സരത്തിലെ വിജയിയും റണ്ണറപ്പുമാണ് ആന്‍സിയും അഞ്ജനയും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version