LIFEMovie

സോളമന്റെ തേനീച്ചകള്‍’ ക്യാരക്ടര്‍ പോസ്റ്റർ റിലീസ്

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്റെ തേനീച്ചകള്‍’ എന്ന ചിത്രത്തിന്റെ മറ്റൊരു ക്യാരക്ടർ പോസ്റ്റർ റിലീസായി.

അറുമുഖൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മണികണ്ഠൻ ആചാരിയുടെ ക്യാരക്ടർ പോസ്റ്ററാണ് റിലീസായത്.
മഴവില്‍ മനോരമയിലെ ‘നായിക നായകന്‍’ ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലാല്‍ ജോസ് ‘സോളമന്റെ തേനീച്ചകള്‍’ സംവിധാനം ചെയ്യുന്നത്.

എല്‍.ജെ. ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിവ്വഹിക്കുന്നു.
തിരക്കഥ- പി ജി പ്രഗീഷ്, സംഗീതം & ബിജിഎം- വിദ്യാസാഗര്‍, ബാനര്‍- എല്‍ ജെ ഫിലിംസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍.
ഗാനരചന- വിനായക് ശശികുമാര്‍ & വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം.

Back to top button
error: