NEWSWorld

ഇന്ന് ലോക വിദ്യാർത്ഥി ദിനം

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ ജൻമദിനം 1931 ഒക്ടോബർ 15നാണ്. 2010 മുതൽ ഒക്ടോബർ 15 ലോകവിദ്യാർത്ഥി ദിനമായി ഐക്യരാഷ്ട്രസഭ ആചരിച്ചു തുടങ്ങി

ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി എല്ലാ വർഷവും ആചരിക്കുന്നു.
ശാസ്ത്രജ്ഞർ കൂടിയായ ഇന്ത്യയുടെ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. 2010 മുതലാണ് ഐക്യരാഷ്ട്രസഭ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിച്ചു തുടങ്ങിയത്.

ഇന്ത്യയുടെ പതിനൊന്നാമത് (2002-2007) രാഷ്ട്രപതിയായിരുന്ന അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ ജൻമദിനം 1931 ഒക്ടോബർ 15നാണ്. തമിഴ്നാട്ടിലെ രാമേശ്വരത്താണ് അദ്ദേഹം ജനിച്ചത്.
കുരുന്നുകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ശാസ്ത്രജ്ഞന്‍, ഇന്ത്യ കണ്ട എക്കാലത്തെയും എളിമയുള്ള രാഷ്ട്രപതി, പ്രശസ്തനായ മിസൈൽ സാങ്കേതിക വിദഗ്ദ്ധൻ, എഞ്ചിനീയർ അങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ് ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്ന പ്രതിഭാ സമ്പന്നന്.
2015 ജൂലൈ 27ന് വൈകിട്ട് ഏഴുമണിക്ക്, തന്റെ എൺപത്തി നാലാം വയസ്സിൽ ഷില്ലോങ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു ഇന്ത്യയുടെ ഈ മിസൈൽമാന്റെ അന്ത്യം.
അവാര്‍ഡുകള്‍: ഭാരതരത്നം, ഹൂവര്‍ പുരസ്കാരം, പത്മവിഭൂഷൺ

അവസാന നിമിഷം വരെയും കർമനിരതനായിരുന്നു അദ്ദേഹം. സ്വപ്നം കാണുക, ഊർജത്തോടെ പ്രവർത്തിക്കുക- ഇത് രണ്ടുമായിരുന്നു കലാം എന്ന വ്യക്തിയുടെ ജീവിതദർശനം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker