KeralaNEWS

ക​​രു​​വ​​ന്നൂ​​ര്‍ ബാ​​ങ്ക്​ ത​​ട്ടി​​പ്പ്; കേസിലെ 6-ാം പ്രതിക്ക് ഉ​​പാ​​ധി​​ക​​ളോ​​ട ജാമ്യം

കൊ​​ച്ചി: ക​​രു​​വ​​ന്നൂ​​ര്‍ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക്​ ത​​ട്ടി​​പ്പ്​ കേസിലെ 6-ാം പ്രതിക്ക് ജാമ്യം. സ​​ഹ​​ക​​ര​​ണ ബാങ്കിന്റെ സൂ​​പ്പ​​ര്‍​​മാ​​ര്‍​​ക്ക​​റ്റി​​ല്‍ 2018 -19 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ അ​​ക്കൗ​​ണ്ട​​ന്‍​​റാ​​യി​​രു​​ന്ന ആ​​റാം പ്ര​​തി മൂ​​ര്‍​​ക്ക​​നാ​​ട് സ്വ​​ദേ​​ശി​​നി കെ. ​​റെ​​ജി​​ക്കാ​​ണ്​ ജ​​സ്​​​റ്റി​​സ്​ വി. ​​ഷേ​​ര്‍​​സി ഉ​​പാ​​ധി​​ക​​ളോ​​ടെ ജാ​​മ്യം അ​​നു​​വ​​ദി​​ച്ച​​ത്. 5 ല​​ക്ഷം രൂ​​പ​​യു​​ടെ ബോ​​ണ്ടും തു​​ല്യ​​തു​​ക​​ക്കു​​ള്ള ര​​ണ്ട് ആ​​ള്‍​​ജാ​​മ്യ​​വു​​മാ​​ണ് മു​​ഖ്യ​​ജാ​​മ്യ​​വ്യ​​വ​​സ്ഥ. കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു പോ​​ക​​രു​​ത്, അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​മ്ബോ​​ള്‍ ഹാ​​ജ​​രാ​​ക​​ണം തു​​ട​​ങ്ങി​​യ വ്യ​​വ​​സ്ഥ​​ക​​ളു​​മു​​ണ്ട്.

റെ​​ജി​​ക്കെ​​തി​​രെ ശ​​ക്ത​​മാ​​യ തെ​​ളി​​വു​​ക​​ളു​​ണ്ടെ​​ങ്കി​​ലും ഇ​​വ​​രു​​ടെ ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ള്‍ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​താ​​യി കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. പ്രാ​​യ​​പൂ​​ര്‍​​ത്തി​​യാ​​കാ​​ത്ത മ​​ക​​ളു​​ടെ ഏ​​ക ര​​ക്ഷി​​താ​​വാ​​ണെ​​ന്ന​​ത്​ കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ്​ ഉ​​ത്ത​​ര​​വ്. വ്യാ​​ജ​​രേ​​ഖ​​ക​​ള്‍ ച​​മ​​ച്ച്‌ ക​​രു​​വ​​ന്നൂ​​ര്‍ സ​​ര്‍​​വി​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ല്‍​​നി​​ന്ന് 1.53 കോ​​ടി ത​​ട്ടി​​യ കേ​​സി​​ല്‍ സെ​​പ്​​​റ്റം​​ബ​​ര്‍ ആ​​റി​​നാ​​ണ് റെ​​ജി​​യെ അ​​റ​​സ്​​​റ്റ്​ ചെ​​യ്ത​​ത്. മൂ​​ന്നാം പ്ര​​തി ജി​​ല്‍​​സു​​മാ​​യി ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി​​യാ​​ണ് പ്ര​​തി ത​​ട്ടി​​പ്പ്​ ന​​ട​​ത്തി​​യ​​തെ​​ന്നും അ​​ന്വേ​​ഷ​​ണ സം​​ഘം ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

ജാ​​മ്യം ന​​ല്‍​​കു​​ന്ന​​തി​​നെ എ​​തി​​ര്‍​​ത്ത പ്രോ​​സി​​ക്യൂ​​ഷ​​ന്‍ തുച്ഛശമ്പളമുളള ഇ​​വ​​രു​​ടെ​​യും മ​​ക​​ളു​​ടെ​​യും അ​​ക്കൗ​​ണ്ടു​​ക​​ളി​​ലേ​​ക്ക് വ​​ന്‍​​തു​​ക​​ക​​ള്‍ നി​​ക്ഷേ​​പി​​ച്ച​​തിന്റെ രേ​​ഖ​​ക​​ള്‍ ഹാ​​ജ​​രാ​​ക്കി. ഭൂ​​മി വി​​റ്റ തു​​ക​​യാ​​ണി​​തെ​​ന്ന് ഹ​​ര​​ജി​​ക്കാ​​രി വാ​​ദി​​ച്ചെ​​ങ്കി​​ലും തെ​​ളി​​വു​​ക​​ള്‍ ഹാ​​ജ​​രാ​​ക്കാ​​നാ​​യി​​ല്ല. ബാ​​ങ്കി​​നെ മാ​​ത്ര​​മ​​ല്ല, പാ​​വ​​പ്പെ​​ട്ട ഇ​​ട​​പാ​​ടു​​കാ​​രെ​​യും ഇ​​വ​​ര്‍ ക​​ബ​​ളി​​പ്പി​​ച്ചെ​​ന്ന്​ പ്രോ​​സി​​ക്യൂ​​ഷ​​ന്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.

D

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker