IndiaNEWS

ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി: റീട്ടെയില്‍ വില 15 രൂപവരെ കുറയും

ന്യൂഡല്‍ഹി: ഭക്ഷ്യഎണ്ണയുടെ അടിസ്ഥാന ഇറക്കുമതി തീരുവ ഒഴിവാക്കി. പാംഓയില്‍, സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവയാണ് താല്‍ക്കാലികമായി ഒഴിവാക്കിയത്. ഇതോടെ ഭക്ഷ്യ എണ്ണകളുടെ റീട്ടെയില്‍ വിലയില്‍ 10 രൂപമുതല്‍ 15 രൂപവരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷിക സെസില്‍ കുറവുവരുത്തുകയുംചെയ്തു. വര്‍ധിച്ചുവരുന്ന ഭക്ഷ്യവിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്.

2022 മാര്‍ച്ച് 31വരെയാണ് തീരുവയില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്. പുതുക്കിയ നിരക്ക് പ്രകാരം അസംസ്‌കൃത പാം ഓയിലിന് 8.2ശതമാനവും സണ്‍ഫ്ളവര്‍ ഓയിലിനും സോയാബീന്‍ എണ്ണക്കും 5.5ശതമാവുമാണ് തീരുവ ബാധകമാകുക. സംസ്‌കരിച്ച സൂര്യകാന്തി, സോയാബീന്‍ പാം ഓയിലുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 32.5ശതമാനത്തില്‍നിന്ന് 17.5ശതമാനവുമയും കുറച്ചിട്ടുണ്ട്.

അസംസ്‌കൃത പാമോയിലിന് കാര്‍ഷിക-ഇന്‍ഫ്രസ്ട്രേക്ചര്‍ ഡെവലപ്മെന്റ് സെസായി 17.5ശതമാനവും സണ്‍ ഫ്ളവര്‍ ഓയിലിനും സോയാബീന്‍ എണ്ണക്കും 20ശതമാനവുമാണ് ഈടാക്കിയിരുന്നത്. ഇത് യഥാക്രമം 7.5ശതമാനവും 5ശതമാനവുമായി കുറയും. ഇറക്കുമതി തീരുവയില്‍ നേരത്തെ സര്‍ക്കാര്‍ കുറവുവരുത്തിയിരുന്നെങ്കിലും വിപണിയില്‍ പ്രതിഫലിച്ചിരുന്നില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker