KeralaNEWS

ധീരജവാന് യാത്രാമൊഴിയേകാൻ നാട്; വൈശാഖിന്റെ സംസ്കാരം ഇന്ന്

കൊല്ലം: കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്.വൈശാഖിന്റെ സംസ്‌കാരം ഇന്ന്. കൊട്ടാരക്കര ഓടനാവട്ടത്തെ വീട്ടുവളപ്പില്‍ സൈനിക ബഹുമതികളോടെ ഉച്ചയ്ക്കാണ് സംസ്‌കാരം. കഴിഞ്ഞദിവസം രാത്രി ഒന്‍പതരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹത്തില്‍ ആദരമര്‍പ്പിക്കാന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം മുന്‍ സൈനികരും ജനപ്രതിനിധികളും ഉള്‍പ്പെടെ ഒട്ടേറെപ്പേരെത്തിയിരുന്നു.

തുടര്‍ന്ന് പാങ്ങോട് സൈനിക ക്യാംപ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം രാവിലെ സൈനിക അകമ്പടിയോടെ സ്വദേശമായ ഓടനാവട്ടത്തേക്കു കൊണ്ടുവന്നു. വൈശാഖ് പഠിച്ചിരുന്ന കുടവട്ടൂര്‍ എല്‍പി സ്‌കൂളിലെ പൊതുദര്‍ശനത്തിനു ശേഷം വീട്ടിലെത്തിച്ചു.

2017ല്‍ 19ാം വയസ്സിലാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന വൈശാഖ് ഇക്കഴിഞ്ഞ ഓണത്തിനാണ് നാട്ടില്‍ അവസാനമായി വന്നത്. അതേസമയം, ഏറ്റുമുട്ടലില്‍ വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികരാണ് മരിച്ചത്. പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയില്‍ അഞ്ചു ഭീകരരെ വധിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker