KeralaNEWS

കേരളാ എൻ. ജി. ഒ സെന്ററില്‍ നിന്നും 3 സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പുറത്താക്കി

തിരുവനന്തപുരം : സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് കേരളാ എൻ. ജി. ഒ സെൻ്റർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായിരുന്ന കെ .ചന്ദ്രൻ (കാസർഗോഡ് ),എം .കെ .മൊയ്തു ( കോഴിക്കോട് ), വട്ടിയൂർക്കാവ് രാജൻ (തിരുവനന്തപുരം) എന്നിവരെ സംഘടനയിൽ നിന്നും പുറത്താക്കിയതായി കേരളാ എൻ. ജി. ഒ സെൻ്റർ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

നടപടിക്ക് ലോക് താന്ത്രിക് ജനതാദൾ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ് അംഗീകാരം നൽകിയതായി കേരളാ എൻ. ജി. ഒ സെൻ്റർ സംസ്ഥാന പ്രസിഡൻ്റ് പനവൂർ നാസറും ജനറൽ സെക്രട്ടറി ജി . സജി പിള്ളയും അറിയിച്ചു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker