KeralaNEWS

കൂട്ടുകാർ​ക്കൊപ്പം കളിക്കവെ ഏഴുവയസ്സുകാരി വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

വീടിന് സമീപമുള്ള പാടത്ത് കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറിയിരുന്നു. ഇവിടെ കൂട്ടുകാരുമായി കളിക്കാനിറങ്ങിയ ഫാത്തിമ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു

വേങ്ങര: വയലിലെ വെള്ളക്കെട്ടില്‍ കളിച്ച് കൊണ്ടിരിക്കെ ബാലിക മുങ്ങി മരിച്ചു.

എ.ആര്‍ നഗര്‍ കുറ്റൂർ ഫസലിയ റോഡിലെ തിരുത്തി റാഫിയുടെയും സുനീറയുടെയും മകൾ റഷ ഫാത്തിമ (ഏഴ്) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട്​ ആറ് മണിയോടെയായിരുന്നു അപകടം. ചെറാട്ടിൽ വീടിന് സമീപമുള്ള പാടത്ത് കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറിയിരുന്നു. ഇവിടെ കൂട്ടുകാരുമായി കളിക്കാനിറങ്ങിയ ഫാത്തിമ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു.

രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങൾ: റജാ ഫാത്തിമ, മുഹമ്മദ് ആദിൽ

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker