KeralaNEWS

കരിമ്പൻകുത്ത് വെള്ളച്ചാട്ടം കാണാൻ പോകാം, നീന്തിക്കുളിച്ച് മനംനിറയെ കാഴ്ചകൾ കണ്ട് സംതൃപ്തരായി മടങ്ങാം

ഏതാണ്ട് 130 അടി ഉയരത്തിൽ നിന്നാണ് ഈ വെള്ളച്ചാട്ടം വീഴുന്നത്. രണ്ടു തട്ടുകളായി പതഞ്ഞൊഴുകുന്ന കരിമ്പൻ കുത്ത് വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികൾ അറിഞ്ഞും കേട്ടും എത്തി തുടങ്ങുന്നതേയുള്ളൂ. അധികമൊന്നും അറിയപ്പെട്ടു തുടങ്ങാത്ത ഈ വെള്ളച്ചാട്ടത്തിൽ കുളിക്കാനുള്ള സൗകര്യവുമുണ്ട്. നീന്തൽ അറിയാമെങ്കിൽ മാത്രം വെള്ളത്തിലേക്ക് ഇറങ്ങാം

ഇടുക്കിയിലെ തോപ്രാംകുടിയ്ക്ക് അടുത്താണ്, പെരിയാർ വാലിയുടെ നയാഗ്ര എന്നറിയപ്പെടുന്ന കരിമ്പൻകുത്ത് വെള്ളച്ചാട്ടം.
മലയാളികൾ പെട്ടെന്നൊന്നും മറക്കാത്ത സ്ഥലമാണ് തോപ്രാംകുടി ‘ലൗഡ്സ്പീക്കർ’ സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ നാട്.
‘എന്ത് പറഞ്ഞാലും അങ്ങ് തോപ്രാംകുടിയിലൊക്കെ’ എന്ന ഡയലോഗായിരുന്നു സിനിമയിലെ പ്രധാന ആകർഷണം.
ആ തോപ്രാംകുടിക്ക് സമീപമാണ് കരിമ്പൻകുത്ത് വെള്ളച്ചാട്ടം. ചെറുതോണിയിൽ നിന്നും 7 കിലോമീറ്റർ സഞ്ചരിച്ചാൽ തോപ്രാംകുടിയിൽ എത്താം.

ഇടുക്കി ജില്ലയിലെ അതിമനോഹരമായ വെള്ളച്ചാട്ടമാണ് കരിമ്പൻ കുത്ത്. തൊട്ടടുത്ത പ്രദേശമായ കരിമ്പനിൽ നിന്ന് ഉത്ഭവിക്കുന്നതു കൊണ്ടാണ് ഈ വെള്ളച്ചാട്ടത്തിനു കരിമ്പൻകുത്ത് എന്ന് പേര് ലഭിച്ചത്.
ഏതാണ്ട് 130 അടിയോളം ഉയരത്തിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടം വീഴുന്നത്. രണ്ടു തട്ടുകളായി പതഞ്ഞൊഴുകുന്ന കരിമ്പൻ കുത്ത് വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികൾ അറിഞ്ഞും കേട്ടും എത്തി തുടങ്ങുന്നതേയുള്ളൂ.
പുറത്തേക്ക് അധികമൊന്നും അറിയപ്പെട്ടു തുടങ്ങാത്ത ഈ വെള്ളച്ചാട്ടത്തിൽ കുളിക്കാനുള്ള സൗകര്യവുമുണ്ട്. നീന്തൽ അറിയാമെങ്കിൽ മാത്രം വെള്ളത്തിലേക്ക് ഇറങ്ങുക.

വലിയ ഉയരത്തിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം താഴെയുള്ള പാറയിൽ തട്ടി രണ്ടായി പിരിയുന്ന കാഴ്ച വളരെ സുന്ദരമാണ്.
കരിമ്പൻ -മുരിക്കാശ്ശേരി റോഡിൽ കൊച്ചു കരിമ്പനിൽ നിന്നും 2 കിലോമീറ്റർ ഇടത്തോട്ട് തിരിഞ്ഞാൽ ഈ വെള്ളച്ചാട്ടത്തിലേക്കെത്താം.
കട്ടപ്പനയിൽ നിന്നും 22 കിലോമീറ്ററാണ് ഇവിടേക്ക്.

വനപ്രദേശത്തോട് ചേർന്നുള്ള കരിമ്പൻ കുത്തിന്‍റെ സൗന്ദര്യം ആരെയും ആകർഷിക്കും. കരിമ്പൻ കുത്തിൽ വെള്ളം ഇരമ്പി വീഴുന്ന ശബ്‌ദം രണ്ട് കിലോമീറ്റർ ദൂരെ മലമുകളിൽ നിന്നുപോലും കേൾക്കാനാവും. മുരിക്കാശ്ശേരി റോഡിലെ വ്യൂ പോയന്‍റിൽ നിന്നാൽ കരിമ്പൻകുത്തും പെരിയാർവാലി പാലവും പകരുന്ന അനുഭൂതി വാക്കുകളിൽ ഒതുക്കാവുന്നതല്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker