CrimeNEWS

53 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 44 കാരൻ പോലീസ് പിടിയിലായി

സാമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയെ ഇയാൾ വിവാഹവാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് പനയത്ത് എത്തിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ വച്ച് പരസ്പരം കഴുത്തില്‍ റിബണ്‍ മാല കെട്ടി വിവാഹം കഴിച്ചു എന്ന് സ്ത്രീയെ വിശ്വസിപ്പിച്ചു. പിന്നെ ഇയാളുടെ വാടക വീട്ടിൽ വച്ച് അവരെ ലൈംഗീകമായി പീഡിപ്പിച്ചു

അഞ്ചാലുംമൂട്: അന്‍പതിമൂന്ന്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിലായി. പെരുമണ്‍ സ്ക്കൂളിന് വടക്ക് സുരേഷ് ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ദിവാകരന്‍ നായരുടെ മകന്‍ പ്രദീപ് ഡി. നായര്‍ (44) ആണ് പോലീസ് പിടിയിലായത്.

ഇയാള്‍ സാമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് പനയത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ വച്ച് പരസ്പരം കഴുത്തില്‍ റിബണ്‍ മാല കെട്ടി വിവാഹം കഴിച്ചു എന്ന് സ്ത്രീയെ വിശ്വസിപ്പിച്ചു. ഇരുവരും ഇയാളുടെ വാടക വീട്ടിലെത്തി. അവിടെ വച്ച് ഇയാള്‍ അവരെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് വച്ച് ഇവരെ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമത്തിലൂടെ ഇവരുടെ സുഹൃത്തുക്കള്‍ക്ക് പങ്ക് വച്ചു.
ഇവര്‍ നല്‍കിയ പരാതിയെ തുടർന്ന് ഇയാളെ അഞ്ചാലുമ്മൂട് പോലീസ് പനയത്ത് നിന്നും അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker